* ആലത്തൂർ: വടക്കഞ്ചേരി-വാളയാർ ദേശീയപാത വെള്ളപ്പാറയിൽ വാഹനാപകടം. മുണ്ടൂരിൽ നിന്ന് മണ്ണുത്തിയിലോട്ടു പോയി കൊണ്ടിരുന്ന കാറാണ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 10.30നാണ് അപകടം നടന്നത്. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന പാലക്കാട് മുണ്ടൂർ സ്വദേശിയായ ബിനീഷ് (39)ന് പരിക്കേറ്റു. പരിക്കേറ്റ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലോട്ട് കൊണ്ടുപോയി.
Read MoreAuthor: ബെന്നി വർഗീസ്
കാട്ടുതീ സാധ്യതാ മേഖലകളിൽ കണ്ട്രോൾ ബേണിങ്ങ് ആരംഭിച്ചു.
നെന്മാറ : മുൻവർഷങ്ങളിൽ കാട്ടുതീ പടർന്നുപിടിച്ച പ്രദേശങ്ങളിൽ കണ്ട്രോൾ ബേണിങ് ആരംഭിച്ചു. ഫയർ ലൈൻ നിർമ്മാണത്തിന് ഫണ്ട് ലഭ്യമല്ലാത്തതിനെ തുടർന്ന് ഈ വർഷം ഫയർലൈൻ നിർമ്മാണം ആരംഭിച്ചിട്ടില്ല. ഇതിനു മുന്നോടിയായാണ് കൺട്രോൾ ബേർണിങ് ആരംഭിച്ചത്. ജനസമ്പർക്ക സാധ്യതയുള്ള പ്രദേശങ്ങളിലും വഴിയോരങ്ങളോട് ചേർന്ന് പ്രദേശങ്ങളിലുമാണ് ഉണങ്ങി തറയിൽ വീണു കിടക്കുന്ന കരിയിലകളും പുല്ലുകളും കത്തിച്ച് കാട്ടുതീ തടയാനുള്ള ശ്രമം ആരംഭിച്ചത്. നിലവിൽ ലഭ്യമായ ഫയർ വാച്ചർ മാരെ ഉപയോഗിച്ചാണ് ഇപ്പോൾ കരിയിലകൾ കത്തിച്ചു മാറ്റി തീപിടുത്ത സാധ്യത കുറയ്ക്കുന്നത്. […]
Read Moreവാർത്താകേരളം
” ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യസംസ്ഥാനം?️ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നിയമസഭ പാസാക്കി. ഗവർണർ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നിയമമാകും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.തിങ്കളാഴ്ച ആരംഭിച്ച ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ബില്ലവതരിപ്പിച്ചത്. അഞ്ചംഗ സമിതി കൈമാറിയ ഏകീകൃത സിവില്‍കോഡിന്‍റെ കരടിന് ഞായറാഴ്ചയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. അതേസമയം, ബില്‍ […]
Read Moreപ്രഭാത വാർത്തകൾ
2024 ഫെബ്രുവരി 7 ബുധൻ◾ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍. എതിര്‍ക്കുന്നില്ലെന്നും വിശദമായ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ നിലപാടെടുത്തു. ബില്‍ ഇന്നു പാസാക്കും. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ബില്‍ അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ ജയ്ശ്രീറാം വിളികളോടെയാണ് ബിജെപി എംഎല്‍എമാര്‍ സ്വീകരിച്ചത്. ബിജെപി ഭരിക്കുന്ന ആസാം, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ◾കേന്ദ്ര സര്‍ക്കാരിനെതിരേ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നാളെ […]
Read Moreവാർത്താകേരളം
ബജറ്റ് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പ്; മുഖ്യമന്ത്രി?️പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പാണ് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റ്. കേന്ദ്ര സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനില്‍ക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറവുവരാതിരിക്കാന്‍ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പിൻവലിച്ച് പുതിയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കും?️പങ്കാളിത്ത പെന്‍ഷന്‍ പിൻവലിച്ച് […]
Read Moreസായാഹ്ന വാർത്തകൾ*
➖➖➖➖➖➖➖➖◾പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം പുതിയ പെന്‍ഷന്‍ പദ്ധതി. വിദ്യാഭ്യാസം അടക്കമുള്ള മേഖലകളില്‍ വിദേശ മൂലധനം കൊണ്ടുവരും. മദ്യത്തിനു ലിറ്ററിനു പത്തു രൂപ വര്‍ധിപ്പിച്ചു. റബറിന്റെ താങ്ങുവില പത്തു രൂപ കൂട്ടി 170 രൂപയില്‍നിന്ന് 180 രൂപയാക്കി. ക്ഷേമപെന്‍ഷന്‍ 1600 രൂപയായി തുടരും. കുടിശിക ഏപ്രില്‍ മുതല്‍ കൊടുത്തു തുടങ്ങും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദേശങ്ങള്‍. 1.38 ലക്ഷം കോടി രൂപ വരവും 1.84 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന […]
Read Moreവാർത്താകേരളം
സംസ്ഥാന ബജറ്റ്; മുഖ്യ ലക്ഷ്യം പ്രതിസന്ധി മറികടക്കൽ?️2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിങ്കളാഴ്ച അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെങ്കിലും സാധാരണക്കാരെ ബാധിക്കാതെയുള്ള നടപടികൾക്കാണ് സർക്കാർ ആലോചിക്കുന്നത്. രാവിലെ ഒമ്പതിന് നിയമസഭയിൽ ബജറ്റ് പ്രസംഗം ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെന്‍ഷനിൽ നേരിയ വർധന സർക്കാർ പരിഗണിക്കുന്നുണ്ട്. പെന്‍ഷന്‍ തുക കൂട്ടണമെന്ന സമ്മര്‍ദം സിപിഎമ്മില്‍ നിന്നും മുന്നണിയില്‍ നിന്നും ധനവകുപ്പിന് മേലുണ്ടായിരുന്നു. പെന്‍ഷന്‍ തുക […]
Read Moreനെൽപ്പാടങ്ങളിലെ ജല ക്രമീകരണത്തിന് സെൻസറുകളും. വെള്ളത്തിന്റെ അളവ് കർഷകർക്ക് മൊബൈലിൽ അറിയാൻ സംവിധാനം.
നെന്മാറ : ഇഫ്‌ക്കോ കിസാന്റെ ആഭിമുഖ്യത്തിൽ നെൽ വയലുകളിൽ എ. ഡബ്ലിയു. ഡി ( അൾട്ടർനേറ്റ് വെറ്റിങ് ആൻഡ് ഡ്രൈയിങ്ങ് സെൻസെർസ്) സ്ഥാപിച്ചു തുടങ്ങി. പാലക്കാട് ജില്ലയിലെ വിവിധ നീർത്തടങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയുടെ മാതൃകാ പദ്ധതി എന്ന നിലയിൽ അയിലൂർ തിരിഞ്ഞോട് നീർത്തട വികസന സമിതിയിലാണ് സെൻസറുകൾ സ്ഥാപിച്ചു തുടങ്ങിയത്.വയലിലെ ജലാശം സെൻസറുകൾ ഉപയോഗിച്ച് കണ്ടെത്തുകയും പ്രസ്തുത വിവരങ്ങൾ യഥാസമയം കർഷകന്റെ ഫോണിലേക്ക് കോളുകളായും മെസേജുകളായും എത്തിക്കുന്നതാണ് ഈ സംവിധാനം. ഓരോ സമയത്തുമുള്ള വയലിലെ ജലത്തിന്റെ അളവ് […]
Read Moreകോതമംഗലം – നെല്ലിക്കുഴി, കമ്പനിപ്പടിയിൽ വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു.
ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28), ഒപ്പമുണ്ടായിരുന്ന കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. സമീപത്തെ കാനയിൽ തെറിച്ച് വീണ് കിടക്കുന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. ഇവർ വിനോദ യാത്രയ്ക്കായി രണ്ട് ദിവസം മുമ്പ് വീടുകളിൽ നിന്നും പുറപ്പെട്ടതായിട്ടാണ് വിവരം. കോതമംഗലം ഭാഗത്തുനിന്നും ആലുവ ഭാഗത്തേയ്ക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത് എന്നാണ് സൂചന. പുലർച്ചെ 4 മണിയോടെ ബൈക്ക് പാതയോരത്ത് മറിഞ്ഞ് കിടക്കുന്നത് കണ്ട്, ഇതുവഴിയെത്തിയവർ നടത്തിയ തിരച്ചിലിലാണ് ഇവരെ സമീപത്തെ കാനയിൽ വീണുകിടക്കുന്ന നിലയിൽ […]
Read Moreവാർത്താ കേരളം
വാർത്താ കേരളം മയക്കുവെടിയേറ്റ കൊമ്പൻ ഇനി ഉണരില്ല; മാനന്തവാടിയെ വിറപ്പിച്ച ആന ചരിഞ്ഞു?️ഒരു ദിവസം മുഴുവൻ മാനന്തവാടിയെ വിറപ്പിച്ച ശേഷം മയക്കുവെടിയേറ്റു മയങ്ങിയ തണ്ണീർക്കൊമ്പൻ പിന്നെ ഉണർന്നില്ല. മയക്കത്തിൽനിന്ന് പൂർണമായി ഉണരും മുൻപ് അർധരാത്രി തന്നെ ആനയെ കേരള വനം വകുപ്പ് കർണാടക വനം വകുപ്പിനു കൈമാറിയിരുന്നു. ഇതെത്തുടർന്ന് പുലർച്ചെയോടെ ആന ചരിഞ്ഞെന്ന് കർണാടക വനം വകുപ്പാണ് സ്ഥിരീകരിച്ചത്. ആന ചരിയാൻ എന്താണു കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല. പതിനെട്ട് മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിൽ, വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് […]
Read More