Author: ബിനു തോമസ്

പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ്‌ പാത: വിലനിർണയം പൂർത്തിയായി

ബെന്നി വര്‍ഗീസ്‌ പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് പാതയ്‌ക്കായി ജില്ലയിൽനിന്ന് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിലനിർണയം പൂർത്തിയായി. ഇതുപ്രകാരം സെന്റിന് 4,92,057 രൂപവരെ നഷ്‌ടപരിഹാരം ലഭിക്കും. അടിസ്ഥാനവില, സമാശ്വാസ പ്രതിഫലം, ഗുണനഘടകം, ത്രി എ വിജ്ഞാപന തീയതിമുതൽ നഷ്‌ടപരിഹാരം നൽകുന്ന തീയതിവരെയുള്ള വർധനവ് എന്നിവയടക്കം സ്ഥലത്തിനുമാത്രം ലഭിക്കുന്ന നഷ്ടപരിഹാരമാണിത്. ഏറ്റെടുക്കുന്ന സ്ഥലങ്ങളെ പൊതുമരാമത്ത് റോഡിനുസമീപമുള്ള പുരയിട ഭൂമി, പഞ്ചായത്ത്/ സ്വകാര്യ റോഡിനുസമീപമുള്ള വാഹന ഗതാഗത സൗകര്യമുള്ള പുരയിട ഭൂമി, വാഹന ഗതാഗത സൗകര്യമില്ലാത്ത പുരയിട ഭൂമി, പൊതുമരാമത്ത് റോഡിനുസമീപമുള്ള […]

Read More

ഓണം വരവായി; കോട്ടോപ്പാടത്ത്‌ വാഴക്കുല വിപണി തുറന്നു

കോട്ടോപ്പാടത്ത് ഓണാഘോഷം ലക്ഷ്യമിട്ട് സ്വാശ്രയ വാഴക്കുല ചന്ത പ്രവർത്തനം തുടങ്ങി. വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലാണ്‌ വാഴക്കുല മാർക്കറ്റ് തുടങ്ങിയത്. പാറപ്പുറത്തെ വിപണിയിൽ നടന്ന ചടങ്ങിൽ കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വിഎഫ്പിസികെ കോട്ടോപ്പാടം വിപണി പ്രസിഡന്റ്‌ കെ രാമൻകുട്ടി അധ്യക്ഷനായി. പി അബ്ദുൾ അസീസ്, ഇക്കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വാഴക്കുല വിപണനം നടത്തിയ കർഷകരായ സി രാമൻകുട്ടി, കെ അജിത്കുമാർ, സമിതി സെക്രട്ടറി കെ ഷാജിമോൻ, എൻ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കോട്ടോപ്പാടം, തച്ചനാട്ടുകര […]

Read More

പൊലീസ് കൊണ്ടുപോയ 300ൽ കൂടുതൽ യുവാക്കളെ കാണാനില്ല…

ഹരിയാനയിലെ നൂഹിൽ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ 300ൽ കൂടുതൽ യുവാക്കളെ കാണാനില്ലെന്ന് കുടുംബം. മുറാദാബാസിലെ പല കുടുംബങ്ങളിലും ഇപ്പോൾ പുരുഷൻമാരില്ലാത്ത അവസ്ഥയാണ്. നിരവധിപേരെ പൊലീസ് കൊണ്ടുപോയി. ബാക്കിയുള്ളവർ ഹിന്ദുത്വവാദികളെ ഭയന്ന് ഗ്രാമത്തിൽനിന്ന് ഓടിപ്പോവുകയായിരുന്നു. ഇവരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്നാണ് കുടുംബം പറയുന്നത്. പുലർച്ചെ നാലിന് വീട്ടിലെത്തിയ പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ചാണ് മുസ്‌ലിം യുവാക്കളെ കൊണ്ടുപോയത്. പഞ്ചായത്ത് പ്രസിഡന്റായ വക്കീൽ മുഹമ്മദ് എന്ന വ്യക്തി പോലും ഗ്രാമം ഉപേക്ഷിച്ചുപോയിരിക്കുകയാണ്. മുസ്‌ലിംകളുടെ കെട്ടിടങ്ങൾ മാത്രമാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതെന്ന് […]

Read More

ജർമനിയിൽ രണ്ടാം ലോക യുദ്ധകാലത്തെ ബോംബ്‌ കണ്ടെത്തി

ബെർലിൻ ജർമനിയിലെ ഡസൽഡോർഫിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. ഒരു ടൺ ഭാരമുള്ള ബോംബ്‌ സിറ്റിയിലെ മൃഗശാലക്കുസമീപത്താണ്‌ കണ്ടെത്തിയത്. തുടർന്ന്  500 മീറ്റർ ചുറ്റളവില്‍ 13,000 പേരെ താൽക്കാലികമായി ഒഴിപ്പിച്ചു. ബോംബ് നിർവീര്യമാക്കാൻ ശ്രമം തുടരുന്നു. രണ്ട് ലോകയുദ്ധങ്ങൾ അവശേഷിച്ച ആയിരക്കണക്കിന് ബോംബുകൾ ഇപ്പോഴും ജർമനിയിൽ കുഴിച്ചിട്ട നിലയിലുണ്ടെന്നാണ്‌ റിപ്പോർട്ടുകൾ. 2017ൽ ഫ്രാങ്ക്ഫർട്ടിൽ 1.4 ടൺ ഭാരമുള്ള ബോംബ് കണ്ടെത്തി. 2021 ഡിസംബറിൽ, മ്യൂണിക് സ്റ്റേഷനുസമീപം രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്കേറ്റു.

Read More

പഴയ സ്വർണം തിളക്കം കൂട്ടാമെന്ന് പറഞ്ഞു തട്ടിപ്പ്: കുഴൽമന്ദത്ത് ബിഹാർ സ്വദേശികൾ അറസ്റ്റിൽ

കുഴൽമന്ദം∙ പഴയ സ്വർണം തിളക്കം കൂട്ടാൻ എന്ന വ്യാജേന വീട്ടമ്മയുടെ പക്കൽ നിന്നു സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച ബിഹാർ സ്വദേശികളായ രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ബിഹാർ അരൈറ ഭട്ടിയാരി സ്വദേശികളായ രൂപ് ലാൽ കുമാർ (30), പ്രഭുകുമാർ (28) എന്നിവരെയാണു കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെ കുഴൽമന്ദം പെരുങ്കുന്നം കോതോട്ടിലെത്തിയ യുവാക്കൾ പഴനിയുടെ മകൾ കമലത്തിന്റെ സ്വർണം തിളക്കം കൂട്ടിത്തരാം എന്നു പറഞ്ഞു രണ്ടു പവൻ സ്വർണം വാങ്ങി […]

Read More

വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം: കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

തിരുവനന്തപുരം> വാരപ്പെട്ടിയിൽ ഓണത്തിന്‌ വിളവെടുക്കാൻ പാകമായ നേന്ത്രവാഴകൾ കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകൻ കാവുംപുറം തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കൃഷി മന്ത്രി പി പ്രസാദും നടത്തിയ ചർച്ചയിലാണ് തീരുമാനം. ചിങ്ങം ഒന്നിനാകും തോമസിന് നഷ്‌ടപരിഹാരം കൈമാറുക. 220 കെവി ടവർലൈനിന്റെ അടിയിൽ നിന്ന ഇളങ്ങവം കാവുംപുറം തോമസിന്റെ കുലച്ച 406 വാഴകളാണ്‌ കെഎസ്‌ഇബി അധികൃതർ കഴിഞ്ഞ വെള്ളിയാഴ്‌ച വെട്ടിമാറ്റിയത്. ഞായറാഴ്‌ച കൃഷിയിടത്തിൽഎത്തിയപ്പോഴാണ്‌ വാഴകൾ വെട്ടിക്കളഞ്ഞ വിവരം […]

Read More

മുൻമന്ത്രി കെ.ഇ.ഇസ്മായിൽ 84 ന്റെ നിറവിൽ

മുൻ മന്ത്രിയും, പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ കെ ഇ ഇസ്മയിലിൻ്റെ 84 – മത് ജന്മദിനാഘോഷം വ്യാഴാഴ്ച നടക്കും. പകൽ 11 മുതൽ 3 വരെ വള്ളിയോട് തേവർകാട് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, സംസ്ഥാനത്തെ മന്ത്രിമാരും പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മൂന്ന് തവണ എം എൽ എ യും, ഒരോ തവണ വീതം മന്ത്രിയും, എം പിയുമായി പ്രവർത്തിച്ച കെ ഇ ഇസ്മയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മുന്നത […]

Read More

കേന്ദ്രത്തോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷം; ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ച

ന്യൂഡൽഹി> മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേൽ ലോക്‌സഭയിൽ ചർച്ച പുരോഗമിക്കുന്നു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്തുകൊണ്ടാണ്  പ്രധാനമന്ത്രി ഇന്നുവരെ മണിപ്പൂർ സന്ദർശിക്കാത്തത്?, മണിപ്പൂരിലെ കുറിച്ച് സംസാരിക്കാൻ മോദിക്ക് 80 ദിവസം വേണ്ടിവന്നു. അതും മുപ്പത് സെക്കന്റാണ് സംസാരിച്ചത്. എന്തുകൊണ്ട് സംസാരിക്കുന്നില്ല?,  മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല? തുടങ്ങിയ മൂന്ന് ചോദ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചു. മണിപ്പൂർ കത്തുന്നു എന്നതിനർത്ഥം ഇന്ത്യ കത്തുന്നു എന്നതാണ്. മണിപ്പൂരിൽ വിഭാഗീയതയുണ്ട് എന്നതിനർത്ഥം […]

Read More

തമിഴ്നാട്ടിൽ വിലക്കുറവ്: കേരളത്തിൽ തീവില

പച്ചക്കറികൾക്ക് തമിഴ്നാട്ടിൽ കുറഞ്ഞ വില, കേരളത്തിൽ കൈ പൊള്ളും; കാരണമിതാണ്..   തമിഴ് നാട്ടിൽ കുറഞ്ഞ വിലക്ക് കിട്ടുന്ന പച്ചക്കറിക്ക് കേരള അതിർത്തി കടക്കുമ്പോൾ കൈ പൊള്ളും. എന്തുകൊണ്ടാണ് ഈ വിലവർധന എന്ന ചോദ്യത്തിനുള്ള ഉത്തരമുണ്ട് നമ്മുടെ നാട്ടിലെ കച്ചവടക്കാർക്ക്. ഒരു കിലോ തക്കാളിക്ക് പൊള്ളാച്ചിയില്‍ 90 രൂപയാണ് വില. വലിയുള്ളിക്ക് 20 രൂപയും ചെറിയുള്ളി 50-52 രൂപ വരെ വില വരും. വെളുത്തുള്ളി 170 രൂപ, മുളക് 70 രൂപ. കൂട്ടത്തിൽ ചെറുതും നാട്ടിൽ എത്തുമ്പോൾ […]

Read More

ഐകൂ സ്മാർട്ട് ഫോണിന് 75 ശതമാനം വളര്‍ച്ച

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഉപബ്രാന്‍ഡായ ഐകൂ കഴിഞ്ഞ ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75 ശതമാനം വളര്‍ച്ച. ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ കേരളത്തിന്റെ പങ്ക് നാല് ശതമാനമാണ്. ഐകൂവിന് ഏറ്റവുമധികം വില്‍പനയുള്ള 5 സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കമ്പനിയുടെ ഇന്ത്യയിലെ ആകെ വില്‍പനയില്‍ എട്ട് ശതമാനം കേരളത്തിലാണ്. വിവോ ക്യാമറയ്ക്കും രൂപകല്‍പനയ്ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ മികച്ച പ്രകടനം, കരുത്തുറ്റ പ്രോസസര്‍ എന്നിവയ്ക്കാണ് ഐകൂ മുന്‍തൂക്കം നല്‍കുന്നത്. 2020 ഫെബ്രുവരിയിലാണ് ഐകൂവിന്റെ തുടക്കം. […]

Read More