അട്ടപ്പാടിയിൽ കാട്ടാന എടുത്തെറിഞ്ഞ സംഭവം; പരിക്കേറ്റയാൾ മരിച്ചു.

അഗളി അട്ടപ്പാടി ചീരക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ  പുതൂർ പഞ്ചായത്ത് ചീരക്കടവ് ഉന്നതിയിലെ മല്ലൻ (70) ചികിത്സയിലിരിക്കെ മരണപ്പെട്ടു.

കാട്ടാന ആക്രമണം ഉണ്ടായ സ്ഥലത്തുനിന്നും പരിക്കേറ്റ മല്ലനെ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇന്ന് മല്ലൻ മരണപ്പെടുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ ചീരക്കടവിൽനിന്ന് ഒരു കിലോമീറ്റർ അകലെ നെച്ചിക്കോണം പ്രദേശ ത്തായിരുന്നു സംഭവം. നാൽക്കാലിക ളെ മേയ്ക്കുന്നതിനിടെ മല്ലൻ മൂന്നംഗ കാട്ടാനക്കൂട്ടത്തിനുമുന്നിൽ പെടുക യായിരുന്നു. കാട്ടാന എടുത്തെറിഞ്ഞ തിനെതുടർന്നു മല്ലൻ്റെ നട്ടെല്ലിനും വാ രിയെല്ലുകൾക്കും തോളെല്ലിനും പരിക്കേറ്റിരുന്നു.