അതുല്യയുടെ മരണം; ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു !

ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഷാർജയിലെ ഒരു സ്വകാര്യ കമ്പനിയിലെ സൈറ്റ് എഞ്ചിനീയർ ആയിരുന്നു ശാസ്താംകോട്ട മനക്കര സ്വദേശിയായ സതീഷ് ശങ്കർ. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി തന്നെ നേരിട്ട് സതീഷിനെ വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് സതീഷ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

അ അതുല്യയുടെ പോസ്റ്റ്മോർട്ടം ഇന്നു ഷാർജയിൽ നടക്കും. നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പോലീസ് വ്യക്തമാക്കി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഇന്നു ഷാർജ പോലീസിലും പരാതി നൽകുന്നുണ്ട്. 2014 ൽ ആയിരുന്നു ഇവരുടെ വിവാഹം.