Breaking News:
സെൽഫിക്കിടെ കാട്ടാന ആക്രമണം; തലനാരിഴയ്ക്ക് രക്ഷപെട്ടു… ബന്ദിപൂർ ടൈഗർ റിസർവിലെ കെക്കനഹള്ളി റോഡിലാണ് സംഭവം നടന്നത്. റോഡിന് നടുവിൽ നിൽക്കുന്ന കാട്ടാനയെ കണ്ട് വാഹനങ്ങളെല്ലാം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടയ്ക്ക് റോഡിനോട് ചേർന്ന് കുറ്റിക്കാടിനിടയിൽ നിൽക്കുന്ന യുവാവിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. പ്രാണരക്ഷാർഥം ഓടിയ യുവാവ് റോഡിലേക്ക് കയറുമ്പോൾ കാൽതട്ടി വീണു. ഇയാളുടെ അടുത്തേക്ക് എത്തിയ ആന കാലിൽ ചവിട്ടിയതിന് ശേഷം മുന്നോട്ട് പോവുകയായിരുന്നു. വനം വകുപ്പിന്റെ കർശന നിർദേശങ്ങൾ പാലിക്കാത്തതിനാൽ ഇദ്ദേഹത്തിന് 25000 രൂപയുടെ പിഴയീടാക്കി. വീഡിയോ ദൃശ്യം കാണാം..👇 (ഗ്രൂപ്പിൽ ഉള്ളവർക്ക് മാത്രം)
ഓല കരിച്ചിൽ വ്യാപകം മരുന്നുതളിച്ചിട്ടും ഫലം കാണുന്നില്ലെന്ന് കർഷകർ.👇
തമിഴ്നാട് വാൾപ്പാറയിൽ എട്ടുവയസുകാരനെ ആക്രമിച്ച് കൊന്നത് പുലിയല്ല! കരടിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പും ഡോക്ടര്‍മാരും. അസം സ്വദേശികളുടെ മകനാണ് ആക്രമണത്തിൽകൊല്ലപ്പെട്ടത് !
തമിഴ്നാട് വാൽപ്പാറയിൽ എട്ടു വയസുകാരനെ പുലി കടിച്ചുകൊന്നു.
‘സംഘ പരിവാർ ബുദ്ധി കേന്ദ്രങ്ങളുടെ ആശയം’; ഓഗസ്റ്റ് 14-ന് സർവകലാശാലകളിൽ ‘വിഭജന ഭീകരതാ വിരുദ്ധ ദിനം’ ആചരിക്കണമെന്ന ഗവർണറുടെ സർക്കുലര്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.