ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക് സർജൻ കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഡോ. ഗ്രാഡ്ലിൻ റോയ്(39) ആണ് രോഗികളെ പതിവ് പരിശോധനക്കിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്. സഹപ്രവർത്തകർ അദ്ദേഹത്തെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.