അശ്ലീല സന്ദേശ വിവാദം; രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്നും, പരാതിയില്ലാതിരുന്നിട്ടും ധാർമികതയുടെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാൻ തയ്യാറായില്ലേയെന്നും ജെബി മേത്തർ. ആരോപണം ഉന്നയിച്ച യുവതികൾ മുന്നോട്ടുവന്നാൽ നിയമസഹായം ഉൾപ്പെടെ നൽകാൻ കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും പ്രതികരണം.