ആരോഗ്യ രംഗത്ത് കേരളം ലോകോത്തര നിലവാരത്തിൽ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിറ്റൂർ താലൂക്ക് ആസ്ഥാന ആശുപത്രിക്കു വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആരോഗ്യമേഖലയടക്കം എല്ലാ മേഖലകളിലും വൻ മുന്നേറ്റമാണുണ്ടായത്. കേരളത്തിൽ എവിടെ തിരിഞ്ഞു നോക്കിയാലും കിഫ്ബി വഴി നടത്തിയ വികസനങ്ങളുടെ സാക്ഷ്യപത്രങ്ങൾ കാണാൻ കഴിയും. പ്രതിപക്ഷ- ഭരണ പക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസന പദ്ധതികൾ കൊണ്ടുവരാൻ ഈ സർക്കാരിനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.