ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. ഇന്ന് നാലാം സ്പോട്ടിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തിരച്ചിൽ നിർത്തുകയായിരുന്നു. ചെളിയും പാറയും മാത്രമാണ് തിരച്ചിലിൽ സംഘത്തിന് ഇന്ന് കാണാൻ കഴിഞ്ഞത്. മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചത് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് കരുതിയെങ്കിലും നിരാശരായി. അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ പന്ത്രണ്ടാം ദിവസമായിരുന്നു ഇന്ന്.