അർധരാത്രിയിൽ പാലക്കാട്ട് കോൺഗ്രസിന്റെ വനിതാനേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ്. ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നതെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന.

കഴിഞ്ഞ രാത്രിയിൽ 12 മണിയോടെ പാലക്കാട് സൗത്ത്, നോർത്ത്പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയത്. വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താനാകില്ലെന്ന് നേതാക്കൾ നിലപാടെടുത്തതോടെ മടങ്ങിപ്പോയ പൊലീസ് സംഘം അരമണിക്കൂറിന് ശേഷം വനിതാപൊലീസുകാരുമായി മടങ്ങിയെത്തി പരിശോധന നടത്തി.

പരിശോധനയിൽഒന്നുംകണ്ടെത്താനായില്ല.അതേസമയം, ഹോട്ടലിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രവർത്തകരും സംഘടിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി.ഉസ്മാനും പുറത്ത് ഇറങ്ങി നിന്നു. ഇവരുടെ ആവശ്യപ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി സാധനസാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല!