വിൽപന തടഞ്ഞ ഹൈക്കോടതിക്ക് രൂക്ഷവിമർശനം ഹൈക്കോടതി വിൽപ്പന തടഞ്ഞതിനെ തുടർന്ന് ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടത്. അരവണ വിൽപ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. അരവണ എങ്ങനെ എവിടെവച്ച് നശിപ്പിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനും സർക്കാരിനും തീരുമാനിക്കാം. ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെതയതിനെത്തുടർന്ന് കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞ 6.65 ലക്ഷം ടിൻ അരവണയാണ് കെട്ടിക്കിടക്കുന്നത്. ഏതാണ്ട് ഏഴ് കോടി രൂപയുടെ നഷ്ടം ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉണ്ടായത്രെ . ജനുവരി മുതൽ ഈ അരവണടിന്നുകൾ ശബരിമലയിലെ വിവിധ ഗോഡൗണുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. കീടനാശിനി സാന്നിധ്യം പരിശോധിച്ച ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ അരവണ ഭക്ഷ്യയോഗ്യമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നുവെന്നും പറയുന്നു. ഉത്പാദിപ്പിച്ച ശേഷംരണ്ടുമാസം കഴിഞ്ഞ സാഹര്യത്തിൽ ഇനി ഭക്തർക്ക് വിൽക്കില്ലെന്ന് ബോർഡ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അരവണയുടെ വിൽപ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.