താത്ക്കാലികമായി റദ്ദാക്കുന്നു എന്നറിയച്ച പലെ ട്രെയിനും പുന: രാരംഭിച്ചില്ല

സുരേന്ദ്രൻ അങ്കമാലി

അങ്കമാലി : എന്നറിയിച്ച പല ട്രെയിൻ സർവീസുകളും ഇതുവരെ പുന:രാരംഭിച്ചിട്ടില്ല. അത്തരം ട്രെയിനുകളെ ആശ്രയിച്ച് സഞ്ചരിച്ചിരുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ഇപ്പോൾ ദുരിതമനുഭവിക്കുന്നത്. വന്ദേഭാരത് മാത്രമല്ല തീവണ്ടി. അതിൽ സഞ്ചരിക്കുന്നവർ മാത്രമല്ല റെയിൽവേ യാത്രക്കാർ. എന്നകാര്യം റെയിൽവേ അധികൃതർ വിസ്മരിച്ചുകൂട.

ഇൻഡ്യൻ റെയിൽ ഗതാഗതം ഓരോ പൗരൻ്റെയും തുല്യ അവകാശമാണ്. എല്ലാ തീവണ്ടി യാത്രക്കാർക്കും തുല്യനീതിയും തുല്യസഞ്ചാര സ്വാതന്ത്ര്യവും റയിൽവെ ഉറപ്പാക്കണം. അതാണ് ഇൻഡ്യൻ ഭരണഘടന നിഷ്കർഷിക്കുന്നത്. അതായിരിക്കണം റെയിൽവേ യുടെ പ്രഥമപരിഗണന.

വന്ദേ ഭാരതിന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എതിരല്ല. പക്ഷേ, അതിനായി ഇതര ട്രെയിൻ സർവീസുകൾ മണിക്കൂറുകൾ വൈകിപ്പിക്കുന്നതും തോന്നുന്നിടത്ത് പിടിച്ചിടുന്നതും
നിലവിലുണ്ടായിരുന്ന സർവീസുകൾ തന്നെ റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നീതിനിഷേധത്തിനും പതിനായിരക്കണക്കിന് ഇതര
തീവണ്ടി യാത്രക്കാരോട് കാണിക്കുന്ന അവഗണനയ്ക്കും എതിരെയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിഷേധമെന്ന് “പ്രഭാത ധർണ്ണ” ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയും എംപിയുമായ സ.ബിനോയ് വിശ്വം പറഞ്ഞു.

തീവണ്ടി യാത്രക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക, സമയക്രമം പാലിക്കുക, അങ്കമാലി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക, അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് കുറുകെയുള്ള ചമ്പന്നൂർ റെയിൽവേ ഗേറ്റിൽ ഉടനടി മേൽപ്പാലം നിർമ്മിക്കുക, പാതിവഴിയിൽ നിർമ്മാണം നിശ്ചലമായി കിടക്കുന്ന ശബരി റെയിൽവേ പദ്ധതി പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സിപിഐ അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 7 ന് റെയിൽവേ സ്റ്റേഷനു മുൻപിൽ വൻ പ്രതിഷേധ സമരമാണ് സംഘടിപ്പിച്ചത്. പ്രഭാത ധർണയിൽ സ:എംഎസ് ചന്ദ്രബോസ് (സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി) അധ്യക്ഷത വഹിച്ചു.
സ:എം മുകേഷ് (മണ്ഡലം സെക്രട്ടറി) സ്വാഗത പ്രസംഗം നടത്തി. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സഖാക്കൾ ടിഡി വിശ്വനാഥൻ എംഎം പരമേശ്വരൻ,
സീലിയ വിന്നി (ബ്ലോക്ക് പഞ്ചായത്ത് അംഗം) എന്നിവർ നേതൃത്വം നൽകി. സ: ഒജി കിഷോർ (ലോക്കൽ സെക്രട്ടറി)
സ: രഘു ആട്ടത്തറ (ബികെഎംയു മണ്ഡലം സെക്രട്ടറി), സ: രേഖാ ശ്രീജേഷ് (എഐവൈഎഫ്
സംസ്ഥാന കൗൺസിൽ അംഗം) എന്നിവർ അഭിവാദ്യമർപ്പിച്ചു.
സ: പ്രവീൺ ജി നന്ദി പറഞ്ഞു.