മഹാരാഷ്ട്രയിലെ സോലാപുരിൽ ജനുവരി 13ന് നടന്ന സംഭവത്തിൽ കൊലപ്പെടുത്തിയ വിജയ് ഭാട്ടു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് ഒരു കുട്ടിയെ കാണാനില്ലെന്നു കാട്ടി സോലാപുരിലെ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പരാതിക്കാരെ അറിയിച്ചു. മൃതദേഹം കാണാതായ തങ്ങളുടെ മകൻ വിശാലിന്റേതാണെന്ന് വീട്ടുകാർ തിരിച്ചറിയുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. വിഷം ഉള്ളിൽചെന്നാണു കുട്ടി മരിച്ചതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത പൊലീസ് വിശാലിന്റെ വീട്ടുകാരെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലിനിടെ കുട്ടിയുടെ പിതാവായ വിജയ് പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. പഠനത്തിൽ വളരെ പിന്നോട്ടായിരുന്ന മകൻ വിശാലിന് അപ്പൻ വിജയ് പലതവണ ഉപദേശിച്ചെങ്കിലും കൂട്ടാക്കാതെ നടക്കുകയായിരുന്നു പോലീസിനോട് പറഞ്ഞു. മാത്രമല്ല ഫോണിൽ അശ്ലീല വീഡിയോകൾ കാണുകയും സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുകയും തുടർന്നതോടെയാണ് ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ചത് എന്നും വിജയി പറഞ്ഞു.