അപകടത്തിൽപ്പെട്ട കാറിൽ നാട്ടുകാർ നാടൻ തോക്ക് കണ്ടെടുത്തതോടെ റിട്ട. എസ്ഐ അറസ്റ്റിലായി. കണ്ണൂർ കാടാങ്കോട് ആണ് സംഭവം.

റിട്ടയേഡ് എസ്ഐ സെബാസ്റ്റ്യൻ ആണ് പിടിയിലായത്. ഇയാളുടെ കാർ കാടാംകോട് ഇന്നലെ രാത്രിയാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർപരിശോധിച്ചപ്പോഴാണ് പിൻസീറ്റിൽ നാടൻ തോക്ക് കണ്ടത്.സെബാസ്റ്റ്യൻ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.