Breaking News:
അടിച്ചു മക്കളെ ബംബർ…. 10 കോടിയുടെ മൺസൂൺ ബംപർ എംസി – 678572 എന്ന നമ്പറിലുള്ള ടിക്കറ്റിന്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. പയ്യന്നൂരിലെ പി.ബി. രാജീവൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.
അടുത്ത അഞ്ച് ദിവസം പെരുമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.
16 കോച്ചുകളുള്ള മെമു ട്രെയിനുകൾ ഇന്നു മുതൽ കേരളത്തിൽ സർവീസ് നടത്തും. കൊല്ലം – ആലപ്പുഴ (66312), ആലപ്പുഴ – എറണാകുളം (66314), എറണാകുളം -ഷൊർണൂർ (66320) എന്നീ മെമു ട്രെയിനുകളാണ് ഇന്നു മുതൽ 16 കോച്ചുകളുമായി ഓടിത്തുടങ്ങുന്നത്.
വി എസിനെതിരെ ഫേസ്ബുക്കിൽ വിദ്വേഷപോസ്റ്റിട്ട കാസർകോട് കുമ്പള സ്വദേശി അബ്ദുള്ള കുഞ്ഞിക്കും, ബേക്കൽ പള്ളിക്കര സ്വദേശി ഫൈസലിനും എതിരെ പോലീസ് കേസെടുത്തു.
വീണ്ടും കാട്ടാന കലിപ്പിൽ… അട്ടപ്പാടിയിലെ കാട്ടാനയാക്രമണത്തിൽ ഒരു മരണം. ചീരക്കടവിലെ വെള്ളിങ്കിരി(40)യാണ് കൊല്ലപ്പെട്ടത്. പശുക്കളെ മേയ്ക്കാൻ പോയതിനിടെയായിരുന്നു ആക്രമണം.