തൃപ്രയാർആന ഇടഞ്ഞോടി വാഹനങ്ങൾ തകർത്തു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞോടി വാഹനങ്ങൾ തകർത്തത്. എലിഫൻറ് സ്കൂളും പാപ്പാമാരും ചേർന്നാണ് ഇന്നലെ വൈകിട്ട് ആനയെ തളച്ചത്. അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനങ്ങൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടതിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. തൃപ്രയാർ തൃശ്ശൂർ റൂട്ടിൽ ഇതുമൂലം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസ് എത്തി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.