അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ എൻഎസ്എസ് ക്യാമ്പയിൻ👇

പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ബോധവൽക്കരണം, ജലസ്രോതസ്സുകളുടെ ശുദ്ധീകരണം, ബ്ലീച്ചിംഗ് പൗഡർ വിതരണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
പോളിടെക്നിക്ക് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, വളണ്ടിയർ സെക്രട്ടറിമാരായ സി. എം. രാഹുൽ, എൽ. രേവതി എന്നിവർ സംസാരിച്ചു.