അളുവശ്ശേരി സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും

നെന്മാറ അളുവശ്ശേരി സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും. 10, 11, 12 തീയതികളിൽ തിരുനാൾ ആഘോഷിക്കും. ഇന്ന് വൈകിട്ട് നാലിന് ഫാ. വിപിൻദാസ് മുഖ്യകാർമികനായുള്ള വിശുദ്ധ കുർബാനയിൽ ഫാ. ഐൻസ്റ്റീൻ സി. പി. വചനപ്രഘോഷണം നടത്തും. തുടർന്ന് തിരുനാളിനെ കൊടിയേറും.