
നെന്മാറ: അളുവശേരി സെബസ്ത്യാനോസിന്റെ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്നലെ കൊടിയേറി. ഇന്ന് വൈകീട്ട് 4.30ന് ഫാ. വിമൽ ആരോഗ്യരാജ് മുഖ്യകാർമികനായുള്ള വിശുദ്ധ കുർബ്ബാനയിൽ ഫാ. ബിബിൻ വർഗീസ് വചനപ്രഘോഷണം നടത്തും. പ്രധാന തിരുനാളായ നാളെ വൈകിട്ട് നാലിന് ബിഷപ്പ് റവ. ഡോ. അന്തോണിസാമി പീറ്റർ അബീർ (സുൽത്താൻപേട്ട രൂപത മെത്രാൻ) മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന. ശേഷം വിവിധ വാദ്യമേളങ്ങളോടെയുള്ള നഗരം ചുറ്റിയുള്ള പ്രദക്ഷിണം.
വികാരി ഫാ. വിനോദ് (ഒഡിഇഎം) തിരുനാൾ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.