ആലുവ തോട്ടയ്ക്കാട്ടുകരയിലെ ‘മാതൃശക്തി’ എന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്നു മൂന്നു പെൺകുട്ടികളെ കാണാതായി. 18,16,15 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായത്.

ബുധനാഴ്‌ച അർധരാത്രിയോടെയാണ് ഇവർ സംരക്ഷണ കേന്ദ്രത്തിന്റെ ഗേറ്റ് തുറന്ന് പുറത്തേയ്ക്കു പോയതെന്നു കരുതുന്നു. എന്നാൽ വ്യാഴാഴ്ച പുലർച്ചെ വരെ കുട്ടികൾ രക്ഷപ്പെട്ട വിവരം അധികൃതർ അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് പൊലീസെത്തി സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്‌തു. എന്നാൽ കുട്ടികൾ പുറത്തേക്കു രക്ഷപ്പെട്ടതു സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കുട്ടികളെ കാണാതായ വിവരം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അറിയിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചുവരുന്നു.