Breaking News:
“മൈസൂർ പാക്ക്” ഇനി “മൈസൂർ ശ്രീ” എന്നറിയപ്പെടും. ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ വ്യാപാരികളാണ് പേര് മാറ്റിയത്.
അല്ല പിന്നെ..! ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷ യാചിച്ച് സമരം ചെയ്ത മറിയക്കുട്ടി ബിജെപിയിൽ ചേർന്നു.
തൃശ്ശൂർ നാലു നിലയിലെ കെട്ടിടത്തിന്റെ ഷീറ്റിട്ട മേൽക്കൂര റോഡിലേക്ക് വീണു. റോഡിൽ വാഹനങ്ങൾ കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി. കോർപറേഷൻ ഓഫിസിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലെ ഇരുമ്പു മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്ന് റോഡിലേക്ക് വീണത്. മേൽക്കൂര മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കനത്ത മഴയായതിനാൽ റോഡിൽ വാഹനങ്ങളും ആളുകളും കുറവായിരുന്നെന്നും അതിനാലാണ് വലിയദുരന്തം ഒഴിവായതെന്നും നാട്ടുകാർ പറഞ്ഞു.
വേടനെതിരെ പരാതിയുമായി പാലക്കാട് നഗരസഭ… പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്ന് പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ; വേടനെതിരെ NIAയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകി.
നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 10 ഡോക്ടർമാർക്ക് പകരം അഞ്ചു ഡോക്ടർമാർ മാത്രം; ഡോക്ടർമാരുടെ കുറവുമൂലം ആശുപത്രി ഒപി യിൽ സ്ഥിരം ബഹളം.