ആലത്തൂര്‍ ഫെസ്റ്റ് ഇന്നുമുതല്‍


ആലത്തൂര്‍: പ്രമുഖ എക്‌സിബിഷന്‍ ഗ്രൂപ്പായ ഡി.ജെ.അമ്യൂസ്‌മെന്റിന്റെ നേതൃത്വത്തില്‍ ആലത്തൂര്‍ ഫെസ്റ്റ് ഇന്ന് മുതൽ ആരംഭിക്കും. ലണ്ടന്‍ ബ്രിഡ്ജും, യൂറോപ്യന്‍ സ്ട്രീറ്റും, ഇന്ത്യഗേറ്റും ഉള്‍പ്പെടെ പരിചയപ്പെടുത്തിയ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റില്‍ പുതിയ റൈഡുകളും, പാര്‍ക്കുകളും സജ്ജമാക്കിയിട്ടുണ്ട്.
വിദേശത്തു നിന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിവിധ തരം അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശനവും, വിവിധ ഓമന മൃഗങ്ങളുടെയും, പക്ഷികളുടെയും പ്രദര്‍ശനവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്.
വിവിധ രുചികളുള്ള ഫുഡ് കോര്‍ട്ടും, വിവിധ ഉല്‍പ്പന്നങ്ങളുടെ എക്‌സിബിഷനും ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുള്ള ആലത്തൂര്‍ ഫെസ്റ്റ് മങ്കര സ്വദേശികളായ ദിനേഷ് കുമാറും, ജയപ്രകാശനുമാണ് നേതൃത്വം നല്‍കിയിട്ടുള്ളത്. ഇന്ന് വൈകീട്ട് നാലു മണിമുതല്‍ രാത്രി 9 മണിവരെ നടക്കുന്ന ഫെസ്റ്റ് പുതുക്കുളങ്ങര ക്ഷേത്രമൈതാനത്താണ് ഒരുക്കിയിട്ടുള്ളത്.
കൂടാതെ വിവിധ കളിയുപകരണങ്ങളും, റൈഡുകളും ഒരുക്കിയിട്ടുള്ള ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന്

കെ.ഡി.പ്രസേനന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈനി അധ്യക്ഷയാകും.