സ്വാതന്ത്ര്യ ദിന കീച്ചെയിൻ നിർമ്മാണവുമായി ആലത്തൂർ ബഡ്‌സ് സ്‌കൂൾ

സ്വാതന്ത്ര്യ ദിന കീച്ചെയിൻ നിർമ്മാണവുമായി ആലത്തൂർ ബഡ്‌സ് സ്‌കൂൾആലത്തൂർ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന കീച്ചെയിൻ നിർമ്മാണത്തിൽ

ആലത്തൂർ: സ്വാതന്ത്ര്യദിന കീച്ചെയിൻ നിർമ്മാണവുമായി ആലത്തൂർ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ. പ്രത്യേക തരം ക്ലേ അച്ചിൽ രൂപങ്ങളാക്കി, വെള്ളച്ചായം അടിച്ച് ഉണക്കി, ത്രിവർണ്ണ പതാകയുടെ നിറം കൊടുക്കും. ആരക്കാലുകളും വരച്ചയ്ക്കും. ഇതിനുശേഷം സ്റ്റീലിന്റെ ചെയിൻ ഉറപ്പിക്കുന്നതോടെ കീച്ചെയിൻ തയ്യാറാകും.
സ്‌പെഷ്യൽ അധ്യാപിക ആർ. രമ്യ, പരിശീലക സന്ധ്യ അനിൽ എന്നിവരാണ് മാർഗ്ഗ നിർദ്ദേശം നൽകുന്നത്. നിതിൻ, മേഹഷ്, മനു, ഷാജുദ്ദീൻ, ആയിഷ, സുൽഫത്ത് എന്നിരാണ് കീച്ചെയിൻ നിർമ്മിക്കുന്ന വിദ്യാർത്ഥികൾ. കീച്ചെയിനുകൾ ആവശ്യക്കാർക്ക് നാമമാത്ര വിലയ്ക്ക് വിറ്റഴിച്ച് ബഡ്‌സ് സ്‌കൂൾ പ്രവർത്തനത്തിന് മുതൽക്കൂട്ടാക്കും.
ആലത്തൂർ ഗ്രാമപഞ്ചായത്ത് എട്ടുവർഷം മുമ്പാണ് ബഡ്‌സ് സ്‌കൂൾ ആരംഭിച്ചത്.