ആലത്തൂർ മേലാർകോട് വേലക്ക് സ്വർണ്ണമാല നഷ്ടപ്പെട്ട സംഭവം; 67 മണിക്കൂർ കാത്തിരിപ്പിന് ശേഷം തൊണ്ടിമുതൽമോഷ്ടാവിന്റെ വയറ്റിൽ നിന്നും ലഭിച്ചു.

മോഷ്ടാവിന്റെ വയറ്റിൽ നിന്നും മാല പുറത്തെത്തുന്നതുവരെ ജില്ലാ ആശുപ്രതിയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് മധുര സ്വദേശി മുത്തപ്പന്റെ (34) വയറ്റിൽ നിന്നും മലപ്പുറത്ത് വന്നത് പോലീസുകാർക്ക് ആശ്വാസമായി. ചിറ്റൂർ പട്ടഞ്ചേരി വിനോദിന്റെ മകൾ നക്ഷത്രയുടെ (3) മാലയാണ് ലഭിച്ചത്. ഇന്നലെ എൻഡോസ്കോപ്പി ചെയ്യാനും തീരുമാനിച്ചിരുന്നു. മാല പുറത്തെടുക്കാനായി ശസ്ത്രക്രിയ ചെയ്യേണ്ടി വരുമെന്ന് മോഷ്ടാവിനെ അറിയിച്ചതോടെയാണ് ഇയാൾ പൊലീസുമായി സഹകരിക്കാൻ തയ്യാറായി. പിന്നീട് പൊലീസ് നൽകിയ ഭക്ഷണവും മറ്റും കഴിച്ചാണ് മാല പുറത്താക്കിയത്. തൊണ്ടിമുതലും പ്രതിയുമായി പൊലീസ് ആലത്തൂരിലെത്തി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. സിഐ ടി. എൻ.ഉണ്ണിക്ക ഷ്ണൻ അറിയി ച്ചു. കുട്ടിയുടെ പിതാവ് വിനോ ദെത്തി മാല തങ്ങളുടേതാണെ ന്ന് ഉറപ്പിക്കുകയും ചെയ്തു.

വേല കാണാനെത്തിയ നക്ഷത്രയുടെ കഴുത്തിൽ നിന്നും മുക്കാൽ പവനോളം വരുന്ന മാല വേലപ്പറമ്പിൽ നിന്ന് മുത്തപ്പൻ പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതുകണ്ട് മുത്തശ്ശി ബഹളം വച്ചതോടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. നാട്ടുകാർ പരിശോധന നടത്തിയെങ്കിലും മാല കണ്ടുകിട്ടിയില്ല. അതോടെ തൊണ്ടിമുതലായ മാല പുറത്തെടുക്കാനായുള്ള ശ്രമം തുടങ്ങുകയായിരുന്നു.