കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവ് (21) ആണ് കാണാതായത്. തരൂർ തോണിപ്പാടം തടയണയിൽ കാൽവഴിക്കി പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് വൈകീട്ട് നാലിനോടാണ് സംഭവം. ആലത്തൂർ എസ് എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പ്രണവ്.
കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ കാൽ വഴുതി തടയണയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രണവ് പുഴയിൽ അകപ്പെടുകയായിരുന്നു. ആലത്തൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.