എ.കെ.ജി സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് അറസ്റ്റിലായത്. ഡൽഹി വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുഹൈലിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സുഹൈലാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.