ജോജി തോമസ്
നെന്മാറ: പാവല്‍ കൃഷിയിലെ മഞ്ഞളിപ്പ് രോഗം യെല്ലോ മൊസൈക്ക് ആണെന്ന് സ്ഥിരീകരിച്ചു. പട്ടാമ്പി കാര്‍ഷിക പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ അയിലൂര്‍ പാളിയ മംഗലം, എലവഞ്ചേരിയിലെ പനങ്ങാട്ടിരി എന്നീ പ്രദേശങ്ങളിലെ പാവല്‍ തോട്ടങ്ങളിലെത്തി കീടബാധ പരിശോധിച്ച ശേഷമാണ് രോഗം സ്ഥിരീകരിച്ചത് . കീടബാധകൂടുതലുള്ള തോട്ടങ്ങളിലെ പാവല്‍ ചെടികള്‍ പൂര്‍ണ്ണമായും നശിപ്പിക്കാനും, അധികം ബാധിക്കാത്ത തോട്ടങ്ങളില്‍ പ്രതിരോധമരുന്ന് തളിക്കാനും നിര്‍ദ്ദേശിച്ചു .
ഇമിറ്റക്ലോര്‍പിഡ് 0.5 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയോ അല്ലങ്കില്‍ തയോമെ തോക്ഡം 2.5 മില്ലി ലിറ്റര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയോ ചെടികള്‍ പൂര്‍ണ്ണമായും നനയുന്നതു വരെ തളിക്കാന്‍ നിര്‍ദ്ദേശിച്ചു .പ്ലാന്റ് പത്തോളജി പ്രൊഫസര്‍ ഡോക്ടര്‍ പുരുഷോത്തമന്‍, ഹോട്ടി കള്‍ച്ചര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ജെ. ജിജി അലന്‍ എന്നിവരാണ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് പ്രതിരോധ പ്രവര്‍ത്തനം നിര്‍ദ്ദേശിച്ചത്.