കേരളത്തിൽ ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ ചൈനയിലുൾപ്പെടെ വീശിയടിച്ച വിഫയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ അതി ശക്തമായ മഴയുണ്ടായേക്കാമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതിതീവ്ര ചുഴലിക്കാറ്റായ വിഫയുടെ അവശിഷ്ടം ചക്രവാത ചുഴിയായി ബംഗാൾ ഉൾക്കടലില്‍ പ്രവേശിക്കും ഇതിന്‍റെ സ്വാധീനത്തില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം.