അടിച്ചു കേറിവാട മക്കളെ..

നെല്ലിയാമ്പതി ചുരം റോഡിൽ വീണ്ടും കാട്ടാനയും കുട്ടിയും; ഗതാഗതം തടസപ്പെട്ടു.

ജോജി തോമസ് ✍️

നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം വളവിൽ വീണ്ടും കാട്ടാനയും കുട്ടിയും. ഇന്നലെ വൈകുന്നേരം 4 ന് കാട്ടാനയും കുട്ടിയും റോഡിൽ നിലയുറപ്പിച്ചതോടെ വാഹന ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. നെല്ലിയാമ്പതി കണ്ടു മടങ്ങിയ വിനോദ സഞ്ചാരികൾ വഴിയിൽ കുടുങ്ങി. നിലയുറപ്പിച്ച കാട്ടാനയും കുട്ടിയും റോഡിൽ നിന്നും കാട്ടിലേക്കു കയറിപോയതോടെ ഗതാഗതം പുനംസ്ഥാപിക്കപ്പെട്ടു. രണ്ടുദിവസങ്ങളായി കാട്ടാനയും കുട്ടിയും ചുരം റോഡിന് സമീപമായി കാണുന്നത് പതിവായി. കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികളായി ബൈക്കിൽ എത്തിയ സുഹൃത്തുക്കളായ യുവതിയും യുവാവും കാട്ടാനയേയും കുട്ടിയെയും കണ്ട് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. വനം വകുപ്പ് അധികൃതർ ആനകളെ തുരുത്തി ഉൾക്കാട്ടിലേക്ക് കയറ്റിയെങ്കിലും വീണ്ടും ചുരം റോഡിൽ എത്തുന്നത് പതിവായിരിക്കുന്നുവെന്ന് നെല്ലിയാമ്പതി നിവാസികൾ പറഞ്ഞു.

നെല്ലിയാമ്പതി പതിനാലാം വളവിൽ കാട്ടാനയും കുട്ടിയും റോഡിൽ നിലയുറപ്പിച്ചപ്പോൾ. (ബൈജു നെന്മാറ പകർത്തിയ ചിത്രം)