അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് എരവന്നൂര്‍ സ്കൂളിൽ സ്റ്റാഫ് മീറ്റിങ്ങിനിടെ അതിക്രമിച്ച് കയറിയ അധ്യാപകൻ അറസ്റ്റിൽ. അധ്യാപകനായ ഷാജിയെയാണ് അറസ്റ്റു ചെയ്തത്. ഷാജിയുടെ ഭാര്യ അധ്യാപികയായി ജോലിയെടുക്കുന്ന സ്കൂളിലായിരുന്നു അതിക്രമിച്ചു കയറി സംഘർഷം ഉണ്ടാക്കിയത്. അധ്യാപകനായ ഷാജിയെ കുന്ദമംഗലം എ ഇ ഒ സസ്പെൻഡ് ചെയ്തു. ഭാര്യ അധ്യാപികയായ സ്കൂളുകളിനടുത്തായാണ് ഷാജി അധ്യാപകനായി ജോലിയെടുക്കുന്ന സ്കൂളും.