അതിരപ്പിള്ളി റോഡിലിറങ്ങിയ കാട്ടാനയെ തോട്ടത്തിലേക്കു കയറ്റിവിട്ട് പോലീസുകാ രൻ്റെ ധീരത. വീഡിയോ ദൃശ്യം കാണുക..👆

കഴിഞ്ഞ ദിവസം രാവിലെ അതിരപ്പിള്ളി റോഡിൽ വെറ്റിലപ്പാറ പോലീസ് സ്റ്റേഷനു സമീപമാ ണ് ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാന റോഡിലേക്ക് ഇറങ്ങിവന്നത്. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ നിരനിരയായി വന്നു കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഇതുകണ്ട് തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാരൻ മുഹമ്മദ് ഓടിയെത്തി ആനയുടെ മുൻപിൽ നിന്നു. കാട്ടാനയും പോലീസുകാരനും മുഖാമുഖം നില്ക്കുന്നതു കണ്ട് ആളുകൾ അമ്പരന്നു. എന്നാൽ യാതൊരു കൂസലുമില്ലാതെ ആനയോട് കൈചൂണ്ടി കടന്നുപോകാൻ പറഞ്ഞപ്പോൾ കാട്ടാന പോലീസുകാരനെ കുറച്ചു നേരം നോക്കി നിന്നു. പിന്നീട് യാതൊരു അക്രമവും കാണിക്കാതെ പോലീസുകാരനെ അനുസരിച്ചു.

മുഹമ്മദ് ചൂണ്ടിക്കാണിച്ച വഴിയിലൂടെ കാട്ടാന നടന്ന് എണ്ണപ്പനത്തോട്ടത്തിലേക്കു കയറിപ്പോയി. വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കുനേരേ ഉണ്ടാകുമായിരുന്ന ആക്രമണമാണ് ഒഴിഞ്ഞുപോയത്. അതിരപ്പിള്ളി പോലിസ് സ്റ്റേഷനിലേക്ക് ഇടയ്ക്കിടെ എത്താറുള്ള കാട്ടാന കഴിഞ്ഞദിവസം സ്റ്റേഷനുസമീപമെത്തി തെങ്ങിൽനിന്ന് കരിക്കിൻകുല പറിച്ചുതിന്നശേഷം മടങ്ങിയിരുന്നു.

പോലീസുകാരൻ മുഹമ്മദിനെ ജില്ലാ റൂറൽ പോലീസ് മേധാവി ഡോ. നവനീത് ശർമ അനുമോദിച്ചു. ദൃശ്യങ്ങൾ ഓൺ ലൈനിൽ വൈറലായിരുന്നു.