അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നിൽ നാം ഇന്ന് ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐക്യകേരളം യാഥാർഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനത്തിലാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താൻ കഴിഞ്ഞത് എന്നത് ഏറെ സന്തോഷകരമാണ്. ഇത് പുതിയൊരു കേരളത്തിൻ്റെ ഉദയമാണെന്നും, നമ്മുടെ സങ്കൽപത്തിലുള്ള നവകേരളത്തിൻ്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യപിച്ച് സംസാരിക്കുകയായിരന്നു മുഖ്യമന്ത്രി.
