നെന്മാറ ചാത്തമംഗലം സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ മുൻ വികാരിയും മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികനുമായ
T Geevarghese Cor-Episcopa യെ ഇടവക ആദരിച്ചു. വന്ദ്യ അച്ഛൻറെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് വികാരി ഫാദർ മാത്യൂസ് പുരയ്ക്കൻ അച്ചന്റെ അധ്യക്ഷതയിൽ അനുമോദന സമ്മേളനവും നടത്തി. ഇടവക ട്രസ്റ്റി വർഗീസ് പുളിക്കൽ സ്വാഗതം ചെയ്യുകയും, തുടർന്ന് അഖില മലങ്കര പ്രാർത്ഥനയോഗം സെക്രട്ടറി സനാജി ജോർജ് പുത്തൻ മഠത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് ദേവാലയത്തിലെ എല്ലാ ആത്മീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ ആശംസകൾ അറിയിക്കുകയും ചെയ്തു. ഇടവക ട്രസ്റ്റി, സെക്രട്ടറി ചേർന്ന് വന്ദ്യ അച്ഛനെ പൊന്നാട അണിയിച്ച് ആദരിക്കുകയും വികാരി ഫാ. മാത്യൂസ് പുരയ്ക്കൻ ഇടവകയുടെയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ഇടവക സെക്രട്ടറി. സജി ഇടപ്പാറ നന്ദിയും അറിയിക്കുകയും ചെയ്തു