അബുദാബിയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.

തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരൻ (37) ആണ് മരിച്ചത്. ഗാലക്സി മിൽക്കി വേ കാണാൻ അബുദാബി അൽഖുവയിലേക്കു പോയ അഞ്ചംഗ സംഘത്തിന്റെ വാഹനം മറിഞ്ഞാണ് അപകടം.