ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആന ഇടഞ്ഞു

ആറാട്ടുപുഴ തറയ്ക്കൽ പൂരം കഴിഞ്ഞ് ഉപചാരം ചൊല്ലി പിരിയുന്നതിനിടെ ആനകൾ ഇടഞ്ഞു നിരവധി പേർക്കു പരിക്ക്. ആറാട്ടുപുഴ ശാസ്‌താവും ഊരകത്തമ്മ തിരുവടിയും ഉപചാരം ചൊല്ലി പിരിയുന്നതിനിടയിലാണു സംഭവം. ഊരകത്തമ്മ തിരുവടിയുടെ കോലമേറ്റിയ ഗുരുവായൂർ രവികൃഷ്ണൻ എന്ന ആന ആറാട്ടുപുഴ ശാസ്താവിന്റെ കോലമേറ്റിയ പുതുപ്പള്ളി അർജുനൻ എന്ന കൊമ്പനെ കുത്തുകയായി രുന്നു.തുടർന്ന് ആറാട്ടുപുഴ ക്ഷേ ത്രത്തിനു മുന്നിൽനിന്ന് ആന ആറാട്ടുപുഴ മന്ദാരംകടവ് വഴി പാലത്തിനു മുകളിലൂടെ മുളങ്ങ് ഭാഗത്തേക്ക് ഓടിയ ആനകളെ എലിഫൻ്റ സ്ക്വാഡ് എത്തി തളച്ചു. പരിക്കേറ്റവരെ സ്ഥലത്തു ക്യാമ്പ് ചെയ്‌തിരുന്ന ആംബുലൻസുകളിൽ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രി, ചേർപ്പ് രോഹിണി ആശു പത്രികളിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പത്തോടെ യാണ് സംഭവം.