ആലപ്പുഴ വാഹനാപകടം: ഒരു വിദ്യാർഥി കൂടി മരിച്ചു, മരണം ആറായി.

ആലപ്പുഴ വാഹനാപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു. എടത്വ സ്വദേശി ആൽവിൻ ജോർജാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം ആറായി. പരിക്കേറ്റ മൂന്ന് പേർ ചികിത്സയിൽ തുടരുന്നുണ്ട്. കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. വണ്ടാനം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടവേര കാറാണ് അപകടത്തില്‍പ്പെട്ടത്.

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.