ആകാശവാണി വാർത്ത അവതാരകൻ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു.

ആകാശവാണിയിലെ വാർത്ത അവതാരകൻ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് ശാന്തികവാടത്തിൽ വച്ചു നടക്കും. ആകാശവാണിയിൽ കൗതുക വാർത്തകൾ അവതരിപ്പിച്ച് ശ്രദ്ധനേടി വ്യക്തിത്വമായിരുന്നു എം. രാമചന്ദ്രൻ.