എ.ആര്‍. റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു! ഭര്‍ത്താവുമായി വേര്‍പിരിയുന്നതായി സൈറ തന്നെ തുറന്നു പറഞ്ഞു.
സംഗീത സംവിധായകനും ഗായകനുമായ എ.ആര്‍. റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചനം നേടി. ഭര്‍ത്താവുമായി വേര്‍പിരിയുന്നതായി സൈറ തന്നെയാണ് തുറന്ന് പറഞ്ഞത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗികപ്രസ്താവന പുറത്തിറക്കിയത്. 1995 ല്‍ ആയിരുന്നു റഹ്‌മാന്‍ – സൈറ വിവാഹം.