
പോത്തുണ്ടി അകമ്പാടം സെൻറ് ജോൺസ് ഹൈസ്കൂൾ പത്താംതരം വിദ്യാർഥിനി എം. തനിഹ രചിച്ച 15 കഥകൾ അടങ്ങിയ പുസ്തകം ‘നീഹാരം’ കെ. ബാബു എംഎൽഎ പ്രകാശനം ചെയ്തു. ജീവിത വഴിയിലെ പലവിധ കാഴ്ചകൾ തുറന്നെഴുതിയ കഥകളിൽ വേർപാട്, പ്രണയം, ജോലി, വിവാഹം, സ്വയം സ്നേഹിക്കേണ്ടതിൻ്റെ ആവശ്യകത, മദ്യപാനികളായ മനുഷ്യരുടെ കുടുംബങ്ങളിലെ അവസ്ഥ എന്നിവ വളരെ ലളിതമായി വിവരിക്കുന്നു. പിടിഎ പ്രസിഡൻറ് കെ . രാജൻ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്നി സിഎസ് സി, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംസാരിച്ചു.
നെന്മാറ വിത്തനശ്ശേരി പഴത്തറക്കാട് ഏരിയൽ വീട്ടിൽ മുരളിയുടെയും അഹല്യയുടെയും മകളാണ് എം. തനിഹ. പോത്തുണ്ടി അകമ്പാടം സെൻ്റ് ജോൺസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. നീഹാരം എന്ന ആദ്യപുസ്തകത്തിലൂടെ എഴുത്തിന്റെ ലോകത്തേയ്ക്ക് പ്രവേശിക്കുകയാണ് തനിഹ.
