
ഓണാഘോഷത്തിന് പോത്തുണ്ടി ഉദ്യാനത്തിൽ തുടക്കമായി. സംസ്ഥാന ടൂറിസം വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് പോത്തുണ്ടിയിൽ ശ്രാവണ പൊലിമ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്.
ഓണാഘോഷത്തോടനുബന്ധിച്ച് പോത്തുണ്ടി ഉദ്യാനം ദീപാലംകൃതമാക്കി. പോത്തുണ്ടി ഉദ്യാനം വൈകിട്ട് 8.30 വരെ പ്രവർത്തിക്കും. അല്ലി പൂങ്കാവ് എന്ന പേരിൽ നാടൻപാട്ട് ഗാനമേളയും തുടർന്ന് മേലോടിയസ് ഹിറ്റ്സ് എന്ന ഗാനമേളയും അരങ്ങേറി
ഓണാഘോഷത്തോടനുബന്ധിച്ച് പോത്തുണ്ടിയിൽ ആരംഭിച്ച ഗാനമേള കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്മിതാ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ രാജീവ്, ഗ്രാമപഞ്ചായത്ത് അംഗം പി.ജി. ജയൻ എന്നിവർ സംസാരിച്ചു. ഹെഡ്വർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ജഗത് നന്ദിയും പറഞ്ഞു. ഓണഅവധിയുടെ അവസാന നാളുകൾ ആയതിനാൽ നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും സന്ദർശകരുടെ തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച 4.30ന് ആവണി പാട്ടുകൾ, 6ന് പാട്ട് ഉത്സവം എന്നിവയും നടക്കും.
