രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് തലസ്ഥാനത്തെത്തും; എംഎൽഎ സ്ഥാനം രാജിവച്ചേക്കും !

ലൈം​ഗി​ക ചൂ​ഷ​ണ ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​ന്ന് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന.​ കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യു​ടെ ഭാ​ഗ​മാ​യി രാ​ഹു​ൽ തു​ട​രു​ന്ന​തി​നോ​ടു ശ​ക്ത​മാ​യ വി​യോ​ജി​പ്പു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ കേന്ദ്ര, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ളെ അ​റി​യി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ടൂ​രി​ലെ വീ​ട്ടി​ൽ തു​ട​രു​ന്ന രാ​ഹു​ൽ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കും. ഇ​ന്ന​ലെ പാ​ല​ക്കാ​ട്ടെ നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു