ആലപ്പുഴയിലെ പാലങ്ങളുടെ നിർമ്മാണത്തിൽ മുൻ ഇടതുസർക്കാരിന്റെ ഇടപെടൽ വിസ്മരിക്കുന്നുവെന്ന് കാട്ടി മുൻമന്ത്രി ജി സുധാകരന്റെ വിമർശനം.
ഫേസ്ബുക്കിലൂടെയാണ് മുൻ പൊതുമരാമത്ത് മന്ത്രി കൂടിയായ ജി സുധാകരന്റെ വിമർശനം.
ഉദ്ഘാടനം നടക്കാനിരിക്കുന്ന ശവക്കോട്ട,കൊമ്മാടി പാലങ്ങളുടെ നിർമ്മാണം ചൂണ്ടിക്കാട്ടിയാണ് വിമർശനം.
പ്രചരണത്തിൽ അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകുന്നത് ഇന്നത്തെ ജനപ്രതിനിധികൾക്ക് ഏറെ സഹായകമാണ്.
കഴിഞ്ഞ സർക്കാരിന്റെ ഇടപെടലിനെ കുറിച്ച് വാർത്തകളിൽ ചെറുസൂചന പോലും നൽകുന്നില്ല.
ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്.
ഇത്തരം നടപടികൾ ശരിയല്ലെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.