ബൈക്കും ബസ്സും കൂട്ടിയിടിച്ച് 13 വയസുകാരിക്ക് ദാരുണാന്ത്യം; പാലക്കാട്‌ മെഡിക്കൽ കോളേജിനു സമീപം തമിഴ്നാട് ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 5.15 നാണ് സംഭവം. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബന്ധുവായ യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണ്. കൊടുമ്പ് സ്വദേശികളാണിവർ.