ഇന്റർ മയാമിക്ക്‌ ചരിത്രജയം; ആദ്യ ടൂർണമെന്റിൽ കിരീടം, ഏഴ്‌ കളികളിൽ 10 ഗോൾ

മയാമി > ലീഗ്‌സ്‌ കപ്പ്‌ ഫൈനലിൽ നാഷ്‌വില്ലിനെ തകർത്ത്‌ ഇന്റർ മയാമിക്ക്‌ ചരിത്രജയം. പെനാൽറ്റി ഷൂട്ടൗട്ടിലാണ്‌ മെസിയും സംഘവും കപ്പുയർത്തിയത്‌ (10 – 9). നിശ്‌ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയിൽ തുടർന്നതോടെയാണ്‌ കളി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങിയത്‌.

മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ ഇന്റര്‍ മയാമി മുമ്പിലെത്തിയിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് വഴങ്ങേണ്ടി വന്ന നാഷ്‌വില്‍ രണ്ടാം പകുതി ആരംഭിച്ച് 12ാം മിനിട്ടില്‍ തിരിച്ചടിച്ചു. ഫാഫേ പികൗള്‍ട്ടാണ് നാഷ് വില്ലിനായി സ്‌കോര്‍ ചെയ്‌തത്. ഒടുവില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്കും നീങ്ങി.