കൊച്ചിയിൽ ബസിന്റെ മത്സരയോട്ടം.. ഓവർടേക്കിനിടെ ബൈക്ക് ഇടിച്ച് ഡെലിവറി ബോയിക്ക് ദാരുണാന്ത്യം! ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാമാണ് മരണപ്പെട്ടത്. എറണാകുളത്തുനിന്നു കളമശേരി വഴി ആലുവയിലേക്ക് പോകുന്ന ബസാണ് സലാമിനെ ഇടിച്ചു തെറുപ്പിച്ചത്. സലാമിന്റെ ഇരുചക്ര വാഹനം ബസിൽ തട്ടി വീഴുന്നതും ബസ് തലയിലൂടെ കയറി ഇറങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് നടപടികൾ തുടരുന്നു.