മാല കവർന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്‌പിച്ചു.

ബെന്നി വർഗീസ്

വടക്കഞ്ചേരി കണ്ണമ്പ്ര ചെല്ലിപറമ്പിൽ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ് സംഭവം.ചല്ലിപറമ്പ് കുഞ്ചുവിൻ്റെ ഭാര്യ ദേവു (70) ൻ്റെ മൂന്ന് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ദേവുവിൻ്റെ മാല സ്കുട്ടിയിൽ എത്തിയ യുവാവ് കവരുകയായിരുന്നു. കവർച്ചയുടെ വിവരം സി പി ഐ എം ചേവക്കോട് ബ്രാഞ്ച് സെക്രട്ടറി ജിജുവിനെ അറിച്ചതിനെ തുടർന്ന് ചേവക്കോട് വച്ച് മോഷ്ടാവിനെ പിടികൂടുകയായിരുന്നു. തൃശൂർ കുറ്റൂർ പാമ്പൂർ സ്വദേശി പെരുമനത്ത് വീട്ടിൽ ശ്രീകുമാർ (39) ആണ് കവർച്ചക്ക് പിന്നിൽ.പ്രതിയെ പിടികൂടിയതിന് ശേഷം പൊലീസിന് കൈമാറി. കഴിഞ്ഞ മാസം പന്നിയങ്കയിൽ സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. ആ സംഭവത്തിന് പിന്നിലും ഇയാൾ തന്നെയാണോ എന്ന് അന്വേഷിച്ച് വരുകയാണ്.