ക​ലാ​ഭ​വ​ന്‍ നവാസി​ന്‍റെ ഖബറ​ട​ക്കം ഇ​ന്ന്; വൈ​കു​ന്നേ​രം നാലു മു​ത​ല്‍ പൊതു​ദ​ര്‍​ശ​നം.

 

അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര​താ​രം ക​ലാ​ഭ​വ​ന്‍ ന​വാ​സി​ന്‍റെ ഖ​ബ​റ​ട​ക്കം ഇ​ന്ന് ആ​ലു​വ ടൗ​ണ്‍ ജു​മാ മ​സ്ജി​ദി​ല്‍ ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ അ​ഞ്ച​ര വ​രെ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​യ്ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

രാ​വി​ലെ എ​ട്ട​ര​യോ​ടെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും. പ​ത്ത​ര​യോ​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ക​ലാ​ഭ​വ​ന്‍ ന​വാ​സി​നെ ചോ​റ്റാ​നി​ക്ക​ര​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കു​ഴ​ഞ്ഞു വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.