ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവത്തിൽ കത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫെറോന പ്രതിക്ഷേധിച്ചു. നെന്മാറയിൽ നടന്ന പ്രതിഷേധയോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് മേലാർകോട് ഫെറോന ഡയറക്ടർ ക്രിസ് കോയിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. നെന്മാറ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഫാ. ആൻസൺ കൊച്ചറയ്ക്കൽ, സിസ്റ്റർ ധന്യ, സിസ്റ്റർ ടിസ, സിസ്റ്റർ ഷെൽവീന രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ഫെറോന പ്രസിഡന്റ് ദീപു മാത്യു, കെസിവൈഎം രൂപത ട്രഷറർ ജിബിൻ പയസ്, വർഗ്ഗീസ് എബ്രയിൽ എന്നിവർ സംസാരിച്ചു.