എൻഎസ്എസ് “ബോധപൂർണ്ണിമ” ശിൽപശാല.👇

നശാ മുക്ത് ഭാരത് അഭിയാൻ പ്രോഗ്രാമിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസും നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലും സംയുക്തമായി ജില്ലയിലെ എൻഎസ്എസ് വളണ്ടിയർമാർക്കായി “ബോധപൂർണ്ണിമ” ലഹരി വിരുദ്ധ ശിൽപശാല സംഘടിപ്പിച്ചു. ഐപിടി & ജിപിടിയിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഷൊർണൂർ നിയോജകമണ്ഡലം എംഎൽഎ പി. മമ്മിക്കുട്ടി നിർവഹിച്ചു. പോളിടെക്നിക് പ്രിൻസിപ്പൽ ആശാ ജി. നായർ, സാമൂഹ്യനീതി വകുപ്പ് ജൂനിയർ സൂപ്രണ്ട് ആദർശ്, എൻഎസ്എസ് ടെക്നിക്കൽ സെൽ ജില്ലാ കോർഡിനേറ്റർ എൻ. വി. ജിതേഷ്, ലഫ്. കെ. എ. ഖാദർ, സബ് ഇൻസ്പെക്ടർ വിനോദ് ബി. നായർ, കെ. ശിവദാസൻ, കെ. സതീഷ്, ടി. അരുൺ എന്നിവർ സംസാരിച്ചു.