വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ ദിവ്യകാരുണ്യ തീർഥാടക സംഗമത്തിൽ വിശ്വാസികൾ അണിചേർന്നു.👇

ക്രിസ്തുജയന്തിയുടെ 2025-ാം ജൂബിലിയോടനുബന്ധിച്ച് പാലക്കാട് രൂപതയിലെ ജൂബിലി തീർഥാടനകേന്ദ്രമായ വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ ദിവ്യകാരുണ്യ തീർഥാടകസംഗമത്തിൽ വിശ്വാസികൾ അണിചേർന്നു. രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികനായുള്ള ആഘോഷമായ സമൂഹബലിയിൽ വൈദികർ സഹകാർമികരായി. ദിവ്യകാരുണ്യപ്രഭാഷണം, ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. വടക്കഞ്ചേരി, മംഗലംഡാം, മേലാർകോട് ഫൊറോനകളാണ് സംഗമത്തിൽ പങ്കെടുത്തത്. സ്നേഹവിരുന്നോടുകൂടി പരിപാടിക്ക് സമാപനമായി.